June 16, 2026

മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട

0
Img 20240316 223826
By ന്യൂസ് വയനാട് ബ്യൂറോ

മുത്തങ്ങ : ഉത്തര മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ പ്രദീപ്കുമാറിന് ലഭിച്ച രഹസ്യവിവാഹത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ 3600 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. പഞ്ചസാര ചക്കുകൾക്കിടയിൽ 246 ചക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു. തമിഴ്നാട് സ്വദേശിയായ കനകരാജ് (47 ) ആണ് പിടിയിലായത്. ഒന്നരക്കോടിയോളം വിലമതിക്കുന്ന ഉൽപ്പന്നങ്ങൾ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. KA 04 AC 5959 വാഹനമാണ് പിടിയിലായത്. എക്‌സൈസ് ഇൻസ്പെക്ടർ നിധിൻ K.V, ലത്തീഫ്. K.M സിവിൽ എക്സസൈസ് ഓഫീസർമാരായ സുരേഷ്. M, ബാസു. R.C എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ലോക്‌സദ ഇലക്ഷനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് സംഘം ശക്തമായ പരിശേധനകളാണ് നടത്തി വരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *