June 16, 2026

കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച: പരിഭവവും പരാതിയുമായി സമസ്ത രംഗത്ത്; തിരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് ആവശ്യം: കത്തയച്ച് സമസ്ത

0
Img 20240316 224513
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം : കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവിശ്യം ഉന്നയിച്ച് ലീഗും സമസ്തയും. ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് കേരളത്തിൽ പോളിംഗ് നടക്കുന്നത്, ഇത് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്നും മുസ്ലിം ജീവനക്കാർക്കും ബൂത്ത് ഏജന്റ്മാർക്കും ജുമുഅ പ്രാർത്ഥനക്ക് തടസ്സമാകുമെന്നും ചൂണ്ടി കാട്ടിയാണ് ഇവർ രംഗത്ത് വന്നത്.

 

തിരഞ്ഞെടുപ്പ് തീയതി മാറ്റണം എന്ന് ആവശ്യപ്പെട്ട് സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും, ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്ലിയാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇ മെയിൽ അയച്ചു. ഇതെ കാര്യം എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

വെള്ളിയാഴ്‌ചയിലെ പോളിംഗ് അസൗകര്യം സൃഷ്‌ടിക്കുമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി. ഇക്കാര്യം അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ ശ്രദ്ധയിൽപെടുത്തുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *