May 20, 2024

വടുവഞ്ചാലിൽ ട്രാഫിക് നിയന്ത്രണം: മാർച്ച്‌ 20 മുതൽ

0
Img 20240318 161313

വടുവഞ്ചാൽ: മാർച്ച് 20 മുതൽ ട്രാഫിക് പരിഷ്‌കരണങ്ങക്കൊരുങ്ങി വടുവഞ്ചാൽ. മോട്ടോർ വാഹന വകുപ്പ്, പോലീസ് അധികൃതർ, ട്രേഡ് യൂണിയൻ, രാഷ്ട്രീയ പാർട്ടികൾ, വ്യാപാരികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തിയാണ് തീരുമാനങ്ങൾ എടുത്തിട്ടുള്ളത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എൻ. ശശീന്ദ്രൻ അറിയിച്ചു.

ഊട്ടി – കോഴിക്കോട്, ബത്തേരി വഴി മൈസൂർ എന്നിവിടങ്ങളിലേക്കുള്ള അന്തർ സംസ്ഥാന പാതകൾ കടന്നു പോകുന്ന ടൗണാണ് വടുവഞ്ചാൽ. പാർക്കിങ്ങ് – നോ പാർക്കിങ്ങ് ഏരിയകൾ, ഓട്ടോ – ടാക്സ‌ി സ്റ്റാൻ്കൾ, എന്നിവ നിശ്ചയിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകൾ ഇതിനകം നടത്തിയിരുന്നു. ഏരിയകൾ മാർക്ക് ചെയ്യുക, സൈൻ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങളും മാർച്ച് 20ന് മുമ്പ് പൂർത്തീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *