May 20, 2024

വന്യ മൃഗങ്ങൾക്ക് ഭക്ഷണവും വെള്ളവും ഉറപ്പു വരുത്താൻ പുതിയ പദ്ധതിയുമായി വനം വകുപ്പ് 

0
20240318 173222

 

മാനന്തവാടി : വന്യജീവികൾക്ക് തീറ്റയും വെള്ളവും ഒരുക്കാനും കാട്ടുതീയിൽ നിന്നുള്ള സംരക്ഷണത്തിനുമായി വയനാട് വന്യജീവി സങ്കേതത്തിൽ ഒരുകോടി രൂപയുടെ പ്രവർത്തനങ്ങളുമായി വനംവകുപ്പ്. വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന മേഖലകളിലേക്ക് വന്യമൃഗങ്ങൾ കൂട്ടത്തോടെ തീറ്റയും വെള്ളവും തേടി ഇറങ്ങുന്നതും , ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

 

കുളങ്ങൾ നവീകരിച്ചും താൽക്കാലിക തടയണകൾ തയ്യാറാക്കിയും കൂടുതൽ വാച്ചർമാരെ നിയോഗിച്ചുമാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. കാടിനുള്ളിൽ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി 25 ജലസ്രോതസ്സുകളും, 100 താൽക്കാലിക തടയണകൾ നവീകരിക്കുകയും നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പച്ചപ്പുള്ള 120 ഹെക്ടർ പുൽമേട് വെട്ടി പുതിയ പുല്ല് കിളിർക്കുന്നതിനാവിശ്യമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

 

കാട്ടുതീ പ്രതിരോധതിനായി വനഅതിർത്തിയിലും, ദേശീയ സംസ്ഥാനപാതത്തിലും 200 കിലോ മീറ്റർ ഫയർ ബ്രേക്കറും, വന്യജീവി സങ്കേതത്തിൽ 25 സ്ഥിരം ആന്റി പോച്ചിങ് ക്യാമ്പ്, പ്രത്യേക ഇടങ്ങളിലായി അഞ്ച് വാച്ച് ടവറുകൾ, നാലു റേഞ്ചുകളിലായി 29 താൽക്കാലിക മച്ചാൻസ് നൂറോളം വാച്ചർന്മാരെയും നിയോഗിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *