May 30, 2026

ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഫ്‌ളയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം പ്രവര്‍ത്തനമാരംഭിച്ചു. അനധികൃതമായി പണം, മദ്യം, ആയുധങ്ങള്‍, ആഭരണങ്ങള്‍, സമ്മാനം പോലുള്ള മറ്റ് സാമഗ്രികള്‍ സംബന്ധിച്ച് കര്‍ശന പരിശോധന നടത്തുമെന്ന് തെരഞ്ഞെടുപ്പ് എക്‌സ്‌പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. പൊതുജനങ്ങള്‍ പരിശോധനയില്‍ സഹകരിക്കണമെന്നും 50,000 രൂപയില്‍ കൂടുതല്‍ പണം, മൊത്തമായി കൊണ്ടുപോകുന്ന വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മറ്റ് സമഗ്രികള്‍ സംബന്ധിച്ച രേഖകള്‍ യാത്ര സമയത്ത് കൈവശം കരുതണമെന്നും അധികൃതര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *