June 16, 2026

ബത്തേരി ബിഷപിനെയും മലബാര്‍ ഭദ്രാസനാധിപനെയും ആനി രാജ സന്ദര്‍ശിച്ചു

0
20240318 223104
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: വയനാട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസിനെയും മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസിനെയും സന്ദര്‍ശിച്ചു.

 

വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സി. റോസക്കുട്ടി, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, അസിസ്റ്റന്റ് സെക്രട്ടറി പി.എം. ജോയി എന്നിവര്‍ക്കൊപ്പമാണ് സ്ഥാനാര്‍ഥി സിബിസിഐ ദേശീയ വൈസ് പ്രസിഡന്റുമായ മാര്‍ ജോസഫ് മാര്‍ തോമസിനെ ബിഷപ്സ് ഹൗസില്‍ സന്ദര്‍ശിച്ചത്. സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ച പിതാവ് വിജയാശംസ നേര്‍ന്നു. മീനങ്ങാടിയില്‍ മലബാര്‍ ഭദ്രാസന ആസ്ഥാനത്താണ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസിനെ സന്ദശിച്ചത്.

 

കേരള കോണ്‍ഗ്രസ്(എം)സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ.ദേവസ്യ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.വി.ബേബി, ജില്ലാ കമ്മിറ്റിയംഗങ്ങായ ബീന വിജയന്‍, പി.വാസുദേവന്‍, മീനങ്ങാടി ഏരിയ സെക്രട്ടറി എ.പി.കുഞ്ഞുമോള്‍, മീനങ്ങാടി ലോക്കല്‍ സെക്രട്ടറി വി.എ.അബ്ബാസ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.അസൈനാര്‍, കേരള കോണ്‍ഗ്രസ് (എം)ജില്ലാ നേതാക്കളായ കെ.വി.സണ്ണി, മാത്യു എടയക്കാട്ട്, സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം സി.എം.സുധീഷ്, ജില്ലാ കൗണ്‍സില്‍ അംഗം സജി കാവനാക്കുടി, ബത്തേരി മണ്ഡലം സെക്രട്ടറി സജി വര്‍ഗീസ്, ജനതാദള്‍(എസ്)ബത്തേരി ബത്തേരി നിയോജകമണ്ഡലം സെക്രട്ടറി അമീര്‍ അറയ്ക്കല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പു വിജയം ആശംസിച്ചാണ് സ്ഥാനാര്‍ഥിയെ ഭദ്രാസനാധിപന്‍ യാത്രയാക്കിയത്.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *