April 27, 2024

ചേര്‍ത്തുനിര്‍ത്തുമോയെന്ന് സ്ഥാനാര്‍ഥി; ഒപ്പമുണ്ടെന്നു വിദ്യാര്‍ഥികള്‍

0
Img 20240318 220530qdifcsy

സുല്‍ത്താന്‍ബത്തേരി: വയനാട് പാര്‍ലമെന്റ് മണ്ഡലം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നിയോജകമണ്ഡലത്തിലെ വിവിധ കാമ്പസുകളിലെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ വിദ്യാര്‍ഥികളുടെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെയും പിന്തുണ തേടി.

 

സന്ദര്‍ശിച്ച എല്ലാ കാമ്പസുകളിലും പ്രസന്നമുഖത്തോടെയാണ് വിദ്യാര്‍ഥികള്‍ സ്ഥാനാര്‍ഥിയെ എതിരേറ്റത്. ഐ എച്ച് ആർ ഡി കോളേജ്, ബി എഡ് കോളേജ്, ഗവണ്മെന്റ് വനിത ഐ ടി ഐ ചുള്ളിയോട്, രാജീവ് ഗാന്ധി റെസിഡെൻഷ്യൽ സ്കൂൾ നൂൽപ്പുഴ, അൽഫോൺസാ കോളേജ്, ഡോൺ ബോസ്കോ കോളേജ്, മാർ ബസേലിയസ് ബി എഡ് കോളേജ്, അൽഫോൻസാ ആർട്ട്‌സ് ആൻഡ് സയൻസ് കോളേജ്, സെന്റ് മേരീസ്‌ കോളേജ്

എന്നിവിടങ്ങളിലാണ് ആനി രാജ സന്ദര്‍ശനം നടത്തിയത്. എല്ലാ കാമ്പസുകളിലും സ്വയം പരിചയപ്പെടുത്തിയ സ്ഥാനാര്‍ഥി ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിര്‍ധന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്കും ലഭ്യമാക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് വിശദീകരിച്ചു.

 

വര്‍ഗീയതയ്ക്കും ഫാസിസത്തിനും എതിരായ പോരാട്ടത്തിലും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സംരക്ഷണത്തിലും യുവജനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പറഞ്ഞു. അരിവാള്‍ നെല്‍ക്കതിര്‍ അടയാളത്തില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ചു. മണ്ഡലത്തില്‍ ഒപ്പംനിന്നു പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുമോ എന്ന് സ്ഥാനാര്‍ഥി ആരാഞ്ഞപ്പോള്‍ കൂടെ ഉണ്ടാകുമെന്നായിരുന്നു എല്ലാ കാമ്പസുകളിലും വിദ്യാര്‍ഥികളുടെ മറുപടി.

 

മീനങ്ങാടി പോളി ടെക്‌നിക് കോളേജില്‍ സാന്ദ്ര കെ.സജി, എസ്. അക്ഷജ്, ആര്യ എ.ജയന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ ഉശിരന്‍ മുദ്രാവാക്യങ്ങളുമായാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. മീനങ്ങാടി 54ലെ കോളേജ് സമുച്ചയത്തില്‍ അസംബ്ലി ഹാളില്‍ ഒത്തുകൂടിയ വിദ്യാര്‍ഥികളെ ആനി രാജ അഭിസംബോധന ചെയ്തു. നോഡല്‍ ഓഫീസര്‍ ഫാ. ഷിനു പാറയ്ക്കല്‍, അധ്യാപകന്‍ ഫാ. ഷിന്‍സണ്‍ മത്തായി, സൊസൈറ്റി സെക്രട്ടറി കെ.ജെ.ജോണ്‍സണ്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

ബത്തേരിയില്‍ മാര്‍ ബസേലിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എജ്യുക്കേഷനില്‍ ക്ലാസ് മുറിയില്‍ പഠിതാക്കള്‍ക്കൊപ്പം ബെഞ്ചില്‍ ഇരുന്ന് കുശലം പറഞ്ഞശേഷമാണ് സ്ഥാനാര്‍ഥി മടങ്ങിയത്. ബര്‍സാര്‍ ഫാ. സെബാസ്റ്റ്യന്‍ ഇടയത്ത് സന്നിഹിതനായിരുന്നു. വിവിധ കാമ്പസുകളില്‍ എല്‍.ഡി.എഫ് നേതാക്കളായ വി.വി. ബേബി, കെ.ജെ.ദേവസ്യ, ബീന വിജയന്‍, പി.വാസുദേവന്‍, എ.പി.കുഞ്ഞുമോള്‍, വി.എ.അബ്ബാസ്, സി.അസൈനാര്‍, കെ.വി.സണ്ണി, മാത്യു എടയക്കാട്ട്, സി.എം.സുധീഷ്, സജി കാവനാക്കുടി, സജി വര്‍ഗീസ്, സതീഷ് കരടിപ്പാറ, സെക്രട്ടറി അമീര്‍ അറയ്ക്കല്‍, എന്‍.പി. രജിത്ത്, പി.ആര്‍.ജയപ്രകാശ്, പി.കെ.രാമചന്ദ്രന്‍, ലിജോ ജോണി, കെ.സി.യോഹന്നാന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *