June 16, 2026

സിബിഐ എത്തിയില്ല: പോലീസ് കൈവിട്ടു; സിദ്ധാർഥൻ കേസ്, അന്വേഷണം വഴിമുട്ടി

0
20240319 113931
By ന്യൂസ് വയനാട് ബ്യൂറോ

 

പൂക്കോട്: വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ് സിദ്ധാർഥന്റെ മരണം സിബിഐയ്ക്കു വിട്ടതോടെ സംസ്ഥാന പൊലീസ് അന്വേഷണം നിലച്ചു. സംഭവത്തിലെ 20 പേരുടെയും അറസ്റ്റ് പൂർത്തിയായെന്ന നിലപാടിലാണ് പോലീസ്.

 

സിബിഐ എത്തുന്നതു വരെ തെളിവുകൾ നഷ്ടപ്പെടാതിരിക്കാനും എല്ലാ പ്രതികളെയും ഉൾപ്പെടുത്താനും പൊലീസ് ശ്രമിക്കുന്നില്ലെന്നും, തെളിവുകൾ നശിപ്പിക്കാൻ ഒത്താശ ചെയ്തു കൊടുക്കുന്നുണ്ടെന്നും സിദ്ധാർഥിന്റെ ബന്ധുക്കൾ ആരോപിച്ചു. കൂടാതെ മർദനം നടക്കുന്ന സമയത്ത് സിദ്ധാർഥന്റെ മൊബൈൽ ഫോൺ കൈകാര്യം ചെയ്തയാളെ ഇതു വരെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും സിദ്ധാർഥന്റെ അച്ഛൻ ടി.ജയപ്രകാശ് പറയുന്നു.

 

ഈ കഴിഞ്ഞ ഫെബ്രുവരി 18 ന് ഉച്ചയോടെയാണ് സിദ്ധാർഥനെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് ക്രൂര മർദനത്തിനിരയായെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തുടർന്ന് എസ്എഫ്ഐ നേതാക്കളടക്കം നിരവധി പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കൽപ്പറ്റ ഡി വൈ എസ് പി ടി.എൻ. സജീവനാണ് അന്വേഷണ ചുമതല വഹിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *