May 9, 2024

ആലപ്പുഴയിൽ കടൽ ഉൾവലിഞ്ഞു

0
Img 20240319 Wa0096

ആലപ്പുഴ: അമ്പലപ്പുഴ പുറക്കാട് തീരത്ത് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്റർ ഭാഗത്ത് ഇന്നു രാവിലെ 6.30 ഓടെയായിരുന്നു സംഭവം.

അയ്യൻകോയിക്കൽ മുതൽ പുറക്കാട് എസ്‌ ഡി വി സ്കൂ‌ൾ വരെ അരകിലോമീറ്ററോളം ദൂരത്താണ് പ്രതിഭാസമുണ്ടായത്. രാത്രിയിൽ തിരമാലകൾ രൂക്ഷമായിരുന്നെന്നും, ഇത്തരം പ്രതിഭാസം ചാകരക്കാലത്ത് കാണാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. കടൽ ഉൾവലിഞ്ഞത് തീരത്ത് ചെളി നിറയാൻ കാരണമായിട്ടുണ്ട്, അതിനാൽ മീൻപിടുത്ത ബോട്ടുകൾക്ക് തീരത്തേക്ക് എത്താൻ സാധികുകയില്ല. എന്നാൽ, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് തീരദേശവാസികൾ അഭിപ്രായപ്പെടുന്നത്. അതേസമയം, കടൽ ഉൾവലിഞ്ഞതിന്റെ കാരണം ഇനിയും വ്യക്തമല്ല.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *