April 27, 2024

വയനാട് നിയോജക മണ്ഡലം ; ആനി രാജയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ, തട്ടിപ്പ് കേസിലെ പ്രതി

0
Img 20240319 Wa0031

നിലമ്പൂർ: അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണ ഫണ്ട് തട്ടിയെന്ന കേസിലെ ഒന്നാം പ്രതി സി.പി.ഐ നേതാവ് പി.എം. ബഷീറിനെ വയനാട് നിയോജ കമണ്ഡലതിന്റെ ആനി രാജയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായി തിരഞ്ഞെടുത്തു. ഏഴ് കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുള്ള 13,62,500 രൂപ തട്ടിയെടുത്ത് വഞ്ചിച്ചതിൽ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളിലും ഒന്നാം പ്രതിയാണ് ബഷീര്‍.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ മത്സരിച്ച സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീറിന്റെ വിശ്വസ്ഥനായിട്ട് കൂടി ബഷീറിനെ കേസിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറാക്കിയിരുന്നില്ല. പി എം ബഷിറിന് പകരം വയനാട് നിയോജക മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കെ. മനോജിനായിരുന്നു കണ്‍വീനര്‍ സ്ഥാനതെത്തിയിരുന്നത്. ഇത്തവണ നിയോജക മണ്ഡലം സെക്രട്ടറി എം. മുജീബിനെ പരിഗണിക്കാതെയാണ് സി.പി.ഐ ജില്ല, സംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണയോടെ ബഷീര്‍ കണ്‍വീനര്‍ സ്ഥാനത്തെത്തിയത്.

പി.എം. ബഷീര്‍ നിലമ്പൂര്‍ നഗര സഭാംഗമായിരിക്കെ 2015-16 കാലഘട്ടത്തിലാണ് അട്ടപ്പാടി ഭൂതിവഴി ഊരിലെ ആദിവാസികളുടെ ഭവനനിര്‍മാണത്തിനായുള്ള എ.ടി. എസ്.പി പദ്ധതിയുടെ കരാറുകാരനായത്. അഗളി പഞ്ചായത്തംഗമായ ജാക്കിറിന്റെ സഹായത്തോടെയാണ് ബഷീറും സുഹൃത്തായ അബ്ദുല്‍ഗഫൂറും കരാറുകാരായി എത്തിയത്.

ആവിശ്യത്തിനുള്ള സിമന്റ് പോലും ഉപയോഗിക്കാതെയും, ഗുണ നിലവാരം ഇല്ലാതെയുമാണ് പണി പൂർത്തികരിച്ചത്. പണി പൂര്‍ത്തീകരിക്കാതെ മൂന്നു ഗഡുക്കളായി 3,82,000 രൂപ ഓരോ കുടുംബത്തില്‍ നിന്നും വാങ്ങിയെടുക്കുകയും ചെയ്തു . ശുചിമുറികളും വാതിലും നിലംപണിയുമടക്കം പൂര്‍ത്തീകരിക്കാതെ വീട് വാസയോഗ്യമല്ലാത്ത അവസ്ഥയിലായപ്പോള്‍ കപളിപ്പിക്കപ്പെട്ടു എന്ന് മനസിലാക്കിയ കുടുംബം അഗളി പൊലീസില്‍ പരാതി നൽകുകയായിരുന്നു. നിലമ്പൂര്‍ മയ്യന്താനിയിലെ അബ്ദുല്‍ഗഫൂര്‍, അട്ടപ്പാടിയിലെ പഞ്ചായത്തംഗമായിരുന്ന ജാക്കിര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *