August 1, 2026

പ്രിന്റര്‍-പബ്ലിഷറുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

0
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന പോസ്റ്ററുകള്‍, പ്രസിദ്ധീകരിക്കുന്ന പാംലെറ്റുകള്‍, ബാനറുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികളില്‍ പ്രിന്റര്‍ അല്ലെങ്കില്‍ പബ്ലിഷറുടെ പേര്, വിലാസം പ്രദര്‍ശിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ അച്ചടി സ്ഥാപനങ്ങളും, പ്രസാധകരും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അച്ചടിക്കുന്ന പ്രചാരണ പരിപാടികളിലും നിബന്ധന പാലിക്കണം. അല്ലാത്ത പക്ഷം ജനപ്രാതിനിധ്യ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇത് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാനുള്ള ഫോമുകള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിലും www.wayanad.gov.in ലും ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *