May 6, 2026

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഫോറം-12 ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റ് സൗകര്യം

0
Img 20240319 171810
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: 85 വയസിന് മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഫോറം-12 ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഉപയോഗപ്പെടുത്താം. ശാരീരിക പരിമിതിയുള്ളവര്‍ക്കും അവശ്യ സര്‍വ്വീസിലുള്ളവര്‍ക്കും ഫോറം-12 ഡി സൗകര്യം ഉപയോഗിക്കാം. മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക പരിമിതിയുള്ളവര്‍ക്കും അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷാ ഫോം വീടുകളിലെത്തിക്കും.

പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും. ഇങ്ങനെ അപേക്ഷ നല്‍കിയവര്‍ക്ക് പിന്നീട് പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കില്ല. 85 വയസിന് മുകളില്‍ പ്രായമുള്ള പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെയും വോട്ട് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *