May 20, 2024

പൊതുജനങ്ങള്‍ക്ക് സി-വിജില്‍ ആപ്പിലൂടെ പരാതി നല്‍കാം

0
Img 20240319 171545

കൽപ്പറ്റ: പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികള്‍, ക്രമക്കേടുകള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ‘സിവിജില്‍’ സിറ്റിസണ്‍ ആപ്പിലൂടെ അറിയിക്കാം. പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോറുകളില്‍ cVIGIL എന്ന് സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാവും. ക്യാമറ, ഇന്റര്‍നെറ്റ്, ജി.പി.എസ് സൗകര്യവുമുള്ള സ്മാര്‍ട്ട് ഫോണില്‍ സി-വിജില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാം. പരാതി ലഭിച്ച് 100 മിനുട്ടിനകം നടപടി സ്വീകരിച്ച് മറുപടി ലഭിക്കുന്ന രീതിയിലാണ് ആപ്പിന്റെ ക്രമീകരണം. പെരുമാറ്റചട്ട ലംഘനം, ചെലവ് സംബന്ധമായ ചട്ടലംഘനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിക്കാരന് ആപ്പ് മുഖേന ചിത്രം അല്ലെങ്കില്‍ വീഡിയോ നല്‍കി പരാതി രജിസ്റ്റര്‍ ചെയ്യാം. ഫോട്ടോ/വീഡിയോയുടെ ഭൂമിശാസ്ത്രപരമായ വിവരം സ്വമേധയാ ശേഖരിക്കപ്പെടും. ബന്ധപ്പെട്ട ജില്ലാ കണ്‍ട്രോള്‍ റൂമിലേക്കാണ് പരാതി നേരിട്ട് എത്തുക. ആപ്പ് ഉപയോഗിച്ചെടുക്കുന്ന ലൈവ് ഫോട്ടോ/വീഡിയോ മാത്രമേ സി-വിജില്‍ ആപ്പിലേക്ക് അയയ്ക്കാന്‍ കഴിയൂ.

കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ എം.സി.സി നോഡല്‍ ഓഫീസര്‍ കൂടിയായ എ.ഡി.എം കെ ദേവകി, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എന്‍.എം മെഹ്റലി, മാനന്തവാടി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ആന്‍ഡ് സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭാരത്, കല്‍പ്പറ്റ നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ സി. മുഹമ്മദ് റഫീഖ്, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ഇ.അനിതകുമാരി എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *