May 20, 2024

നഗരിയിൽ ഹരിത ഓഫീസ് പ്രവർത്തനം ആരംഭിച്ചു

0
Img 20240319 185929

മാനന്തവാടി: വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവ ആഘോഷ പരിപാടികൾ മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ, ക്ഷേത്രം ഭരണ സമിതിയുടെയും ജില്ല ശുചിത്വമിഷൻ്റെയും സഹകരണത്തോടെ പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നടത്തപെടും. ഇതിൻ്റെ ഭാഗമായി ഉത്സവാഘോഷ കമ്മിറ്റിയുടെ ഓഫീസിന് സമീപത്തായി നഗരസഭയുടെ ഹരിത ഓഫീസ് പ്രവർത്തനം ആരംഭിച്ചു.

നഗരസഭയുടെ ഉത്തരവാദിത്വത്തിൽ ഉത്സവ നഗരിയിലെ ഗ്രൗണ്ടിൽ പൊടിശല്യം ഉണ്ടാകാതിരിക്കാൻ നിശ്ചിത ഇടവേളകളിൽ വെള്ളം നനയ്ക്കുകയും, ഹരിതകർമ്മ സേനയെയും, നഗരസഭാ ജീവനക്കാരെയും ഉപയോഗിച്ച് ഉത്സവ നഗരിയുടെ ശുചീകരണം ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.

കൂടാതെ ഉത്സവ പറമ്പിൽ മാലിന്യങ്ങൾ വേർതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകളും സ്ഥാപിച്ചു.

ഉത്സവ നഗരിയിൽ പ്രവർത്തിക്കുന്ന എല്ലാ കടകളും ഗ്രീൻ പ്രോട്ടോകോൾ പ്രകാരം നടത്തുന്നതിന് നിർദ്ദേശം നൽകുകയും, ആയതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

ഹരിത ഓഫീസിൻ്റെ ഉദ്ഘാടനം ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഹർഷൻ നിർവ്വഹിച്ചു. പരിപാടിയിൽ നഗരസഭാ ചെയർമാൻ രത്നവല്ലി സി കെ, ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി പാത്തുമ്മ ടീച്ചർ, ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീ അനൂപ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ സന്തോഷ്കുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷിദ് എസ്, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഷൈജു എസ്, ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ, ശുചിത്വമിഷൻ യംഗ് പ്രൊഫഷണൽ സുമിത, കെ എസ് ഡബ്ല്യു എം പി എഞ്ചിനീയർ ആനന്ദ്, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *