June 17, 2026

സേവാ ഭാരതി ഉത്സവ നാഗരിയിൽ ദാഹജലവിതരണം ആരംഭിച്ചു

0
Img 20240320 195244
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വള്ളിയൂർകാവ് ഉത്സവനഗരിയിൽ സേവാഭാരതിയുടെ ദാഹജലവിതരണ കൗണ്ടർ പ്രവർത്തനമാരംഭിച്ചു. മീനച്ചൂടിനെ വകവെക്കാതെ ഉത്സവത്തിനെത്തുന്ന പതിനായിരങ്ങൾക്ക് മുൻവർഷങ്ങളലേതുപോലെ ഈ വർഷവും ദാഹജലവും ചുക്ക് കാപ്പിയും സൗജന്യമായി വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വർദ്ധിച്ചു വരുന്ന ഭക്തജന തിരക്ക് പരിഗണിച്ച് അവസാന നാളുകളിൽ ഉത്സവനഗരിയിൽ സേവാഭാരതി ആംബുലൻസ് സേവനവും ലഭ്യമാക്കും.

ഉത്സവാഘോഷകമ്മിറ്റി ഓഫീസിനോട് ചേർന്ന് പ്രവർത്തനമാരംഭിച്ച ദാഹജലവിതരണ കൗണ്ടറിന്റെ ഉദ്ഘാടനംവള്ളിയൂർകാവ് ദേവസ്വം ബോർഡ് എക്സിക്യൂട്ടീവ് ഓഫീസർ ഇ. നാരായൺ നമ്പീശൻ നിർവഹിച്ചു.

പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി, ഉത്സവഘോഷ കമ്മിറ്റി വൈസ് പ്രസിഡൻ്റ് സന്തോഷ് ജി നായർ, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ്് ദേവാദസൻ മാസ്റ്റർ, സെക്രട്ടറി മനോജ് പിലാക്കാവ്,സുന്ദരൻ തോണിച്ചാൽ,മനോജ്.എഎ,ഷൈനിഷാജി തുടങ്ങിയവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *