May 7, 2026

പൗരത്വ ഭേദഗതി നിയമം: പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

0
Img 20240320 195508
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: പൗരത്വ ഭേദഗതി നിയമം കേന്ദ്രസർക്കാർ നടപ്പാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിൽ ടൗണിൽ നൈറ്റ് മാർച്ചും പ്രതിഷേധ യോഗവും നടത്തി. മുട്ടിൽ മണ്ഡലം പ്രസിഡന്റ്‌ ബാദുഷ കാര്യമ്പാടി അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ നൗഫൽ കൊളവയൽ സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ വയനാട് ജില്ലാ ജനറൽ സെക്രട്ടറി ബിൻഷാദ് കെ ബഷീർ യോഗം ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ്‌ ഡിന്റോ ജോസ് മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ കൽപ്പറ്റ നിയോജകമണ്ഡലം സെക്രട്ടറിമാരായ ലിറാർ പറളിക്കുന്ന്, ശരത് രാജ്, ശ്രീജിത്ത്‌ എടപ്പെട്ടി, ഷൈജു മുട്ടിൽ, ഇക്ബാൽ കൊളവയൽ, അരുൺലാൽ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *