October 10, 2026

മേജർ അർച്ച് ബിഷപ്പ് അഭിവന്ദ്യ മാർ റാഫേൽ തട്ടിൽ പിതാവിന് സ്വീകരണം നൽകും

0
Img 20240321 133142
By ന്യൂസ് വയനാട് ബ്യൂറോ

നടവയൽ: സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവിന് 24ന് ഓശാന ഞായറാഴ്ച നടവയൽ ഇടവകയിൽ സ്വീകരണം നൽകും.മേജർ ആർച്ച് ബിഷപ്പായി ഉയർത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് മാനന്തവാടി രൂപത നടവയൽ ഹോളിക്രോസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലെത്തുന്നത്. ഓശാന ഞായർ തിരു കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും.

 

രാവിലെ 7 ന് ആയിരക്കണക്കിന് വിശ്വാസികളുടെ നേതൃത്വത്തിൽ നടവയൽ ടൗണിൽ വച്ചു സ്വീകരിക്കുന്ന മേജർ ആർച്ച് ബിഷപ്പിനെ റാലിയുടെ അകമ്പടിയോടെ പള്ളിയങ്കണത്തിലേക്ക് ആനയിക്കും.

 

തുടർന്ന് ദേവാലയത്തിൽ വച്ചു നടക്കുന്ന ഓശാന ഞായർ തിരു കർമ്മങ്ങൾക്ക് ആർച്ച് ബിഷപ്പ് മുഖ്യകാർമ്മികത്വം വഹിക്കും. ഓശാന ഞായറിനോട് അനുബന്ധിച്ച് ടൗൺ ചുറ്റി നടക്കുന്ന റാലിയിലും അദ്ദേഹം പങ്കുചേരും. തുടർന്ന് അദ്ദേഹം ഇടവയകയുടെ കീഴിലെ വിവിധ സ്ഥലങ്ങൾ സന്ദർശിക്കും.

 

ആദ്യമായി നടവയലിൽ എത്തുന്ന പിതാവിനെ സ്വീകരിക്കാനുള്ള നടപടികൾ എല്ലാം പൂർത്തിയായതായും 10000 പേർക്ക് ഇരിക്കാനുള്ള സംവിധാനം ഒരുക്കിയതായും ആർച്ച് പ്രീസ്റ്റ് ഫാ. ഗർവാസീസ് മറ്റം, ജോഷി മുണ്ടയ്ക്കൽ, ബിനു മാങ്കുട്ടത്തിൽ എന്നിവർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *