നെടുങ്കരണ: കാട്ടുപന്നിയുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ മറിഞ്ഞ് 2 പേർക്ക് പരിക്ക്. ലക്കിഹിൽ സ്വദേശി സുജിത്ത് (42), ഭാര്യ ലത (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30 തോടെയായിരുന്നു സംഭവം. ഇരുവരുടേയും പരിക്ക് ഗുരുതരമല്ല.
Leave a Reply