May 11, 2026

മതിയായ രേഖകളില്ലാത്ത പണം പിടികൂടി

0
Img 20240324 180939
By ന്യൂസ് വയനാട് ബ്യൂറോ

വെള്ളമുണ്ട: മതിയായ രേഖകളില്ലാതെ കാറിൽ കൊണ്ടുപോവുകയായിരുന്ന നാല് ലക്ഷം രൂപ ഇലക്ഷൻ കമ്മീഷന്റെ മാനന്തവാടി ഫ്ളയിങ് സ്ക്വാഡ് 1 പിടിച്ചെടുത്തു. നാദാപുരം എടച്ചേരി സ്വദേശി കുനിയിൽ അയൂബ് (43) എന്നയാളിൽ നിന്നുമാണ് പണം പിടികൂടിയത്. വെള്ളമുണ്ട, 9 ആം മൈൽ എന്ന സ്ഥലത്തു നിന്നും ചാർജ് ഓഫീസർ ആയ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ പി.പി ഷിജി, എസ്.ഐ ദാമോദരൻ എൻ.കെ, സി.പി.ഒ നിഷാദ്, അരുൺകുമാർ, അഷ്‌മീർ, മുഹമ്മദ് റിസ്വാൻ, സുരേന്ദ്രൻ.പി എന്നവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്. പണം ജില്ലാ ഫിനാൻസ് ഓഫീസർക്ക് കൈമാറി. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *