May 11, 2026

മോദി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ ഭരണഘടന റദ്ദ് ചെയ്യും: ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എകെ ശശി

0
Img 20240324 2000413pocm80
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ആസന്നമായ തെരഞ്ഞെടുപ്പില്‍ മോഡി ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ ഡോക്ടര്‍ ഭീം റാവു അംബേദ്കര്‍ രചിച്ച ഇന്ത്യന്‍ ഭരണഘടന റദ്ദ് ചെയ്യുമെന്ന് ഭാരതീയ ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഏ കെ ശശി പ്രസ്താവിച്ചു. ഭാരതീയ ദളിത് കോണ്‍ഗ്രസ് വയനാട് ജില്ല കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിതനായ അംബേദ്കര്‍ ഭരണഘടനക്ക് രൂപംനല്‍കിയത് കൊണ്ടു മാത്രമാണ് പട്ടികവിഭാഗങ്ങള്‍ ഇന്ന് അനുഭവിക്കുന്ന പരിരക്ഷകള്‍ സംജാതമായതു.

 

ഭരണഘടനയുടെ പിന്‍ബലത്തില്‍ ഉയര്‍ച്ച പ്രാപിച്ച പട്ടിക വിഭാഗങ്ങളോട് അസഹിഷ്ണുതയുള്ള ആര്‍ എസ് എസ് നിയന്ത്രിക്കുന്ന മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അവരുടേതായ ഭരണഘടന യാകും ഇന്ത്യയില്‍ നടപ്പിലാക്കുക എന്നും അദ്ദേഹം പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ വയനാട് പാര്‍ലിമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയെ വന്‍പിച്ച ഭൂരിപക്ധത്തോടെ വിജയിപ്പിക്കുന്നതിനു മുന്നിട്ടിറങ്ങുവാന്‍ തീരുമാനിച്ചു.

 

ജില്ലാ പ്രസിഡന്റ് വി കെ ശശികുമാര്‍ അധ്യക്ഷനായിരുന്നു. ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. ഏ ഐ സി സി മെമ്പര്‍ പി കെ ജയലക്ഷ്മി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അജിത് മാട്ടൂല്‍ (കണ്ണൂര്‍) ഡിസിസി വൈസ് പ്രസിഡന്റ് ഒ വി അപ്പച്ചന്‍, ഗോകുല്‍ദാസ് കോട്ടയില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രാജന്‍, സെക്രട്ടറി ഏ രാംകുമാര്‍, ജില്ലാ നേതാക്കന്മാരായ എം. രാഘവന്‍, ആര്‍. രാമചന്ദ്രന്‍, രാജാറാണി, ശ്രീജബാബു, ടി എം ഷാജി, അനീഷ് കെ വൈത്തിരി, കാര്‍ത്തിയാനി കെ, ഉഷ ഇ എം, ബാലന്‍ എം എന്നവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *