May 11, 2026

യു.ഡി.എഫ് പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു

0
Img 20240325 162922vgpdyrg
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പാർലിമെൻ്റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് സജ്ജമെന്നും രാഹുൽ ഗാന്ധിയെ വൻ ഭൂരിപക്ഷത്തിന് വിജയിപ്പിക്കുമെന്നും ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ. മാനന്തവാടി മുനിസിപ്പാലിറ്റി യു.ഡി.എഫ് കൺവെൻഷൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ മുൻപ് ഉണ്ടായിരുന്നതിനേക്കാൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം വർധിപ്പിക്കുന്നതിനുള്ള പ്രചരണ പ്രവർത്തനങ്ങൾ നടത്താൻ യു.ഡി.എഫ്. രംഗത്തിറങ്ങി കഴിഞ്ഞു. പി.വി.എസ്.മൂസ്സ അദ്ധ്യക്ഷത വഹിച്ചു. സുനിൽ ആലക്കൽ സ്വാഗതം പറഞ്ഞു. പി.കെ. ജയലക്ഷ്മി, അഡ്വക്കേറ്റ് എൻ.കെ.വർഗീസ്, സി.പി.മൊയ്‌ദുഹാജി, പടയൻ മുഹമ്മദ്, എം.വേണുഗോപാൽ, എ.എം.നിഷാന്ത്, എം.ജി.ബിജു, അഡ്വക്കേറ്റ് അബ്ദുൽ റഷീദ് പടയൻ, പി.വി. ജോർജ്, കടവത്ത് മുഹമ്മദ്, ജോസ് കളപ്പുരക്കൽ, കടവത്ത് ഷറഫുദ്ദീൻ, ജിതിൻ കുര്യാക്കോസ്, ഷിബു കെ.ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, ലേഖ രാജീവൻ, പി.കെ.അമീൻ, സ്മിത തോമസ്, ലൈല സജി, സാബു പൊന്നിയിൽ, തോമസ് കൂട്ടുങ്കൽ ,അശോകൻ കൊയിലേരി, പി.എം. ബെന്നി എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *