May 20, 2024

ഏകാരോഗ്യം: കൈപുസ്തകം പ്രകാശനം ചെയ്തു

0
Img 20240325 164408

കൽപ്പറ്റ: ജില്ലാ മെഡിക്കല്‍ ഓഫീസിലെ ആരോഗ്യ വിദ്യാഭ്യാസ ബോധവൽക്കരണ വിഭാഗം തയ്യാറാക്കിയ ‘ഏകാരോഗ്യത്തിലൂടെ സുസ്ഥിര ആരോഗ്യത്തിലേക്ക്’ എന്ന കൈപുസ്തകം ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു. ജന്തുജന്യ രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ഏകാരോഗ്യ സമീപനത്തെ പരിചയപ്പെടുത്തുകയാണ് കൈപുസ്തകത്തിലൂടെ. മനുഷ്യാരോഗ്യ വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഇതര ജീവജാലങ്ങളുടെയും പരിതസ്ഥിതിയുടെയും ആരോഗ്യം കൂടി ഉള്‍ക്കൊള്ളേണ്ടതുണ്ടെന്ന ആശയമാണ് ഏകാരോഗ്യ സമീപനം ലക്ഷ്യമിടുന്നത്.

 

ആരോഗ്യപ്രവര്‍ത്തകര്‍, വിവിധ വകുപ്പുകള്‍, സാമൂഹിക സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ഉപകാരമാകുന്ന രീതിയിലാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ദിനീഷ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രിയ സേനന്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പി.എസ് സുഷമ, ഗവ മെഡിക്കല്‍ കോളേജ് ഗൈനക്കോളജിസ്റ്റ് ഡോ. നസീറ ബാനു, ശിശുരോഗ വിദഗ്ധ ഡോ. ട്രിനിറ്റ് അനിറ്റ ഡിക്കോട്ടൊ, ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ.എം മുസ്തഫ, ബയോളജിസ്റ്റ് കെ. ബിന്ദു, ടെക്നിക്കല്‍ അസിസ്റ്റന്റുമാരായ കെ.എം ഷാജി, കെ.എച്ച് സുലൈമാന്‍, ജില്ലാ ലാബ് ഓഫീസര്‍ എ.എന്‍ ഷീബ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *