May 11, 2026

മദ്യകുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു

0
Img 20240325 201559
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: മദ്യകുപ്പി ഒളിപ്പിച്ചു വെച്ചുവെന്നാരോപിച്ച് മകനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പിതാവിനെ ബത്തേരി പോലീസ് അറസ്റ്റ് ചെയ്തു. ബത്തേരി, പുത്തൻകുന്ന്, കരപ്പുറത്ത് വീട്ടിൽ കെ.എൻ. വിശ്വംഭരൻ(84) യാണ് എസ്.ഐ കെ. വി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ ഇതിനും മുൻപും വിവിധ കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

2024 മാർച്ച്‌ 17 രാത്രിയാണ് സംഭവം. മദ്യകുപ്പി ഒളിപ്പിച്ചു വെച്ചു എന്നാരോപിച്ചാണ് വിശ്വംഭരൻ മകനെ തടഞ്ഞു നിർത്തി കൈ കൊണ്ടടിക്കുകയും, കത്തി കൊണ്ട് നെഞ്ചത്ത് കുത്തി കൊല്ലാൻ ശ്രമിക്കുകയും ചെയ്തത്. കുത്ത് കൈ കൊണ്ട് തടഞ്ഞപ്പോൾ മകന്റെ ഇടതു കയ്യിൽ മുറിവേറ്റു.

ഇദ്ദേഹം ചികിത്സയിലാണ്. എസ്.ഐ. സാബു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ.വി. മുരളിദാസ്, ടി. എം. സജി, സി.പി.ഒ അജ്മൽ എന്നിവരും കേസിന്റെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *