May 9, 2024

ലോക്സഭ തെരഞ്ഞെടുപ്പ്: അനുമതികള്‍ക്ക് സുവിധ പോര്‍ട്ടലില്‍ അപേക്ഷിക്കാം

0
Img 20240325 201805

കൽപ്പറ്റ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തരത്തിലുള്ള അനുമതികള്‍ക്കും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റായ https://suvidha.eci.gov.in ലൂടെ അപേക്ഷിക്കാം. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥി പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റുമാര്‍, മറ്റുള്ളവര്‍ എന്നിവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷിക്കാം. മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. യോഗങ്ങള്‍, ജാഥകള്‍ നടത്തുന്നതിനുള്ള അനുവാദം, ഉച്ചഭാഷിണിക്കുള്ള അനുമതി, വീഡിയോ വാന്‍ ഉപയോഗിക്കുന്നതിന് അനുമതി, വാഹനങ്ങള്‍ക്കുള്ള അനുമതി എന്നിങ്ങനെ 27 ഇനങ്ങള്‍ക്കുള്ള അനുമതിക്ക് അപേക്ഷിക്കാന്‍ വെബ്സൈറ്റില്‍ സൗകര്യമുണ്ട്. ചില അനുമതികള്‍ക്ക് പോലീസ് ക്ലിയറന്‍സ് ആവശ്യമാണ്. ഇതിനായി റിട്ടേണിങ് ഓഫീസറില്‍ നിന്നും ലഭിക്കുന്ന അനുമതിയുമായി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ചെന്ന് ചെലാന്‍ അടച്ച് പരിപാടികള്‍ നടത്താം. 48 മണിക്കൂര്‍ മുന്‍പാണ് അപേക്ഷ നല്‍കേണ്ടത്. ലോഗിനില്‍ മൈ പെര്‍മിഷന്‍സ് ഓപ്ഷനെടുത്താല്‍ അപേക്ഷകന്‍ മുന്‍പ് നല്‍കിയ അപേക്ഷകളുടെ റഫറന്‍സ് നമ്പര്‍, പെര്‍മിഷന്‍ ടൈപ്പ്, അപേക്ഷിച്ച ദിവസം, സ്ഥിതിവിവരം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ അറിയാനാകും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *