June 11, 2026

ബൈബിൾ കൺവെൻഷൻ സംഘടിപ്പിച്ചു

0
Img 20240326 091732
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: വിശുദ്ധ വാരത്തിന് ഒരുക്കമായി, മാനന്തവാടിയിലെ വിവിധ അപ്പസ്തോലിക സഭകളുടെ ആഭിമുഖ്യത്തിൽ താഴെ കണിയാരത്ത് വച്ച് എക്യൂമെനിക്കൽ ബൈബിൾ കൺവെൻഷൻ നടത്തി. സുപ്രസിദ്ധ ധ്യാനഗുരു റവ.ഫാ. ലിൻസൺ സി.എസ്.ടി. ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു. ശാരീരിക ഇച്ഛകളെ നിയന്ത്രിച്ചു കൊണ്ട് ക്രിസ്തു കാണിച്ചു തന്നിട്ടുള്ള മാനവികതയുടെ പുതുപുത്തൻ ശൈലികൾ സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുന്നതിന് വിശ്വാസികൾ ചാലക ശക്തിയായി മാറണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. എക്യൂമെനിക്കൽ പ്രവർത്തനങ്ങൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

എക്യുമേനിക്കൽ ഫോറം പ്രസിഡണ്ട് ഫാ. റോയി വലിയപറമ്പിൽ അധ്യക്ഷത വഹിച്ചു. ഫാ. കോശി ജോർജ് ആമുഖ സന്ദേശം നൽകി. ഫാ. ബേബി പൗലോസ് ഓലിക്കൽ, ഫാ. ജിയോ ജോർജ്, ഫാ. ജോർജ് വർഗീസ് എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഫാ. റിൻസൺ നെല്ലിമലയിൽ, ജെയിംസ് മനേലിൽ, എം.കെ. പാപ്പച്ചൻ, കെ.എം. ഷിനോജ്, അബ്രഹാം പൊക്കത്തായിൽ, ഡാൻ പുന്നക്കുഴിയിൽ, രാജു മൈക്കിൾ, ജോർജ് കോടാനൂർ, കുര്യാച്ചൻ മുണ്ടക്കൽ എന്നിവർ നേതൃത്വം നൽകി. ജോസ് പട്ടേരിൽ സ്വാഗതവും ജോയി വിളയാനിക്കൽ നന്ദിയും രേഖപ്പെടുത്തി. വിവിധ സഭകളുടെ പ്രതിനിധികളായി അനേകർ യോഗത്തിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *