ഹരിത പെരുമാറ്റ ചട്ടം പാലിച്ചുകൊണ്ടുള്ള പ്രവർത്തനം: മാനന്തവാടി പോലീസ് സ്റ്റേഷന് എ ഗ്രേഡ്
മാനന്തവാടി: ഹരിത പെരുമാറ്റച്ചട്ടം പാലിച്ചുകൊണ്ട് പ്രവർത്തിച്ച മാനന്തവാടി പോലീസ് സ്റ്റേഷന് എ ഗ്രേഡ്. ശുചിത്വ- മാലിന്യ സംസ്‌കരണം, ജലസുരക്ഷ, ഊർജ്ജ സംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് കാര്യക്ഷമവും മാതൃകാപരവുമായ പ്രവർത്തനങ്ങൾ നടത്തിവരുന്നതിനാണ് ആദരം. ഹരിത കേരളം മിഷൻ എ ഗ്രേഡ് സർട്ടിഫിക്കറ്റ് മാനന്തവാടി എസ് ഐ ഝാൻസി മാത്യു ഏറ്റുവാങ്ങി.





Leave a Reply