May 11, 2026

കനറാ ബാങ്ക് പുൽപ്പള്ളി ശാഖ: പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

0
Img 20240326 134914
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി സീതാദേവി ക്ഷേത്രത്തിന് സമീപമുള്ള പുതിയ കെട്ടിടത്തിൽ ആരംഭിച്ച പുൽപ്പള്ളി കനറാ ബാങ്ക് ശാഖയുടെ ഉദ്ഘാടനം തിരുവനന്തപുരം സർക്കിൾ ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എസ് പ്രദീപ് നിർവഹിച്ചു. ബാങ്കിലെ മുതിർന്ന ഇടപാടുകാരെ ചടങ്ങിൽ ആദരിച്ചു. എ.ടി.എം കൗണ്ടറിന്റെ ഉദ്ഘാടനം കൃപാലയ സ്പെഷ്യൽ സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസീന നിർവഹിച്ചു. അസി.ജനറൽ മാനേജർ ലത പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ബ്രാഞ്ച് സീനിയർ മാനേജർ ജെ. അനിൽകുമാർ, മാത്യു മത്തായി, ഡോ.കെ.പി. സാജു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *