June 10, 2026

ലോക്സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാന അതിർത്തികളിൽ പരിശോധന ശക്തം

0
Img 20240327 141459
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കി പോലീസ്, എക്സൈസ് വകുപ്പുകൾ. സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുവരുന്ന മുത്തങ്ങ ചെക്ക്പോസ്റ്റിലെ തകരപ്പാടിയിലാണ് പരിശോധന നടത്തി വരുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കള്ളപ്പണം, ലഹരി വസ്തുക്കൾ എന്നിവ സംസ്ഥാനത്തേക്ക് കടത്തപ്പെടാനുള്ള സാധ്യതയെ മുൻനിർത്തിയാണ് പരിശോധന ശക്തമാക്കിയിട്ടുള്ളത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന എല്ലാ വാഹനങ്ങളെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അവസാനിക്കും വരെ പരിശോധന ശക്തമാക്കാനാണ് വകുപ്പുകളുടെ തീരുമാനം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *