May 19, 2026

ലോക്സഭാ തെരഞ്ഞെടുപ്പ്: തൊണ്ടർനാട് പഞ്ചായത്ത് തല കൺവെൻഷൻ നടത്തി: യുഡിഎഫ്

0
Img 20240327 150900
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട്: ജനാധിപത്യത്തെ പിച്ചിചീന്തുന്ന മോദീ ഫാസിസത്തിനെ പ്രതിരോധിക്കാൻ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്ക് മാത്രമേ സാധിക്കുകയുള്ളു എന്നും കേരളത്തിൽ പിണറായി സ്വന്തം നിലനിൽപ്പിന് വേണ്ടി ബി.ജെ.പി യെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ആയതിനാൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ വർദ്ധിപ്പിക്കണമെന്നും കേരള കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് എം.സി.സെബാസ്റ്റൻ പറഞ്ഞു തൊണ്ടർനാട് പഞ്ചായത്ത് തല യുഡിഎഫ് തെരഞ്ഞെടുപ്പ കൺവൻഷൻ ഉദ്ഘാടനം ചെയ്ത‌് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് എം.പ്രമോദ് മാസ്റ്റർ അധ്യക്ഷതവഹിച്ചു.

 

ടി.മൊയ്തു സ്വാഗതം പറഞ്ഞു. ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ. ഹാരിസ് പി.കെ. ജയലക്ഷ്‌മി അഡ്വ എൻ.കെ. വർഗീസ് അസീസ് കോറോം സി.പി. മൊയ്തു‌ ഹാജി – ആലികുട്ടി ആറങ്ങാടൻ പി.കെ.സുനിൽ മാസ്റ്റർ എം. മുസ്‌തഫ എന്നിവർ സംസാരിച്ചു. ടി.മൊയ്‌തു ചയർമാനും എസ് എം.പ്രമോദ് മാസ്റ്റർ കൺവീനറും എം. മുസ്‌തഫ കോ ഓർഡിനേറ്ററും കുസുമം ജോസഫ് ട്രഷററുമായി നൂറ്റൊന്ന് അംഗ തെരഞ്ഞടുപ്പ് സമിതിക്ക് യോഗം രൂപം നൽകി. പി.കെ. സുനിൽ മാസ്റ്റർ നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *