June 11, 2026

യാത്രയയപ്പ് നൽകി

0
Img 20240329 091145
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കാപ്പിസെറ്റ് മുതലി മാരൻ ജി. യു. പി സ്കൂളിൽ ഇരുപത്തിയാറു വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്ന  സുലോചന ടീച്ചർക്ക് യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡൻ്റ് യു.എൻ കുശൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സദൻ ടി.പി സ്വാഗതം പറഞ്ഞു. തിയേറ്റർ പ്രാക്ടീഷണർ, സിനിമാ സീരിയൽ നടൻ എന്നീ നിലകളിൽ പ്രശസ്തനായ ദേവേന്ദ്രനാഥ് ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു. സംവിധായകൻ, നടൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്തനായ അലക്സ് പോൾ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ രവി താമര കുന്നേൽ, സി.എം സുമ, ഷിബു ടി. ആർ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *