പുതിയ കെട്ടിടമൊരുങ്ങി; മാനന്തവാടി ഗവണ്മെന്റ് യുപി സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങി
മാനന്തവാടി: മാനന്തവാടി യുപി ഗവണ്മെന്റ് സ്കൂളിന് പുതിയ കെട്ടിടമൊരുങ്ങി. കിഫ്ബിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമാണം നടത്തിയത്. ആറ് ക്ലാസ് മുറികളാണ് ഈ കെട്ടിടത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇരുനിലകളിലുമായി പ്രത്യേകം ശുചിമുറികളും ഒരുക്കിയിട്ടുണ്ട്. വാഷ്ബേസിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുമുണ്ട്.
നിലവിലുണ്ടായിരുന്ന കെട്ടിടത്തോട് ചേർന്ന് തന്നെയാണ് പുതിയ കെട്ടിടവും നിർമ്മിച്ചത്. ടൈൽസ്, പെയിന്റിംഗ്, ഇലക്ട്രിക്കൽ ജോലികളും പൂർത്തിയായി. അടുത്ത അധ്യയന വർഷം ആദ്യം തന്നെ ഈ കെട്ടിടത്തിൽ ക്ലാസുകളും ആരംഭിക്കും. മാനന്തവാടി താലൂക്കിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായ ഗവ.യുപി സ്‌കൂളിൽ യു.പി തലം വരെ 839 വിദ്യാർത്ഥികളാണ് പഠനം നടത്തുന്നത്. മുപ്പത്തിയൊൻപത് സ്ഥിരം അധ്യാപകരും, രണ്ട് താത്ക്കാലിക അധ്യാപകരുമുണ്ട്. പുതിയ കെട്ടിടം പണി പൂർത്തിയായതോടെ വിദ്യാർത്ഥികളും, രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഏറെ സന്തോഷത്തിലാണ്.





Leave a Reply