May 1, 2026

പോലീസും കേന്ദ്ര സേനയും കൽപ്പറ്റയിൽ റൂട്ട് മാർച്ച്‌ നടത്തി 

0
Img 20240330 202501
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ലോകസഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി ഇന്ന് തിയതി വൈകുന്നേരം കൽപ്പറ്റ പോലീസും കേന്ദ്ര സേനയും സംയുക്തമായി കൽപ്പറ്റ ടൗണിൽ റൂട്ട് മാർച്ച്‌ നടത്തി. കൽപ്പറ്റ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എ. സായൂജ്കുമാറിന്റെ നേതൃത്വത്തിലാണ് റൂട്ട് മാർച്ച് നടത്തിയത്.

എല്ലാ സ്റ്റേഷൻ പരിധികളിലും ജില്ലാ അതിർത്തികളിലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലാ പോലീസിന്റെ നേതൃത്വത്തിലുള്ള പരിശോധന കൂടുതൽ ഊർജിതമാക്കും. ജില്ലയിലുടനീളം പോലീസ് പട്രോളിംഗ്, സംസ്ഥാന അതിർത്തികളിൽ പിക്കറ്റ് പോസ്റ്റ്‌ തുടങ്ങി അതിർത്തികളിലൂടെ അനധികൃതമായി പണം, സ്വർണം, ലഹരി എന്നിവ കടത്തുന്നത് കണ്ടെത്തുന്നതിനുള്ള പ്രത്യേക സംയുക്ത സ്ക്വാഡിന്റെയും പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *