May 15, 2024

തപാൽ വോട്ട്: അപേക്ഷ സമര്‍പ്പിക്കണം

0
Img 20240330 202804

കൽപ്പറ്റ: 2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ അവശ്യ സര്‍വ്വീസ് വിഭാഗക്കാർക്ക് തപാല്‍ വോട്ട് ചെയ്യുന്നതിന് ഫോറം 12 ഡി പ്രകാരം ഭരണാധികാരിക്ക് അപേക്ഷ നൽകണം.

പ്രസ്തുത ഫോറത്തിലെ ഒന്നാം പാര്‍ട്ട് സമ്മതിദായകന്‍ പൂരിപ്പിക്കണം. രണ്ടാം പാര്‍ട്ട് അവശ്യ സര്‍വ്വീസില്‍ നിയോഗിക്കപ്പെട്ട നോഡല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തും. തെരഞ്ഞെടുപ്പ് വിജ്ഞാപന തിയതിക്ക് ശേഷമുള്ള 5 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.

അവശ്യ സര്‍വ്വീസ് വിഭാഗക്കാര്‍ക്ക് തപാല്‍ വോട്ട് ചെയ്യുന്നതിന് നിയോജക മണ്ഡലത്തില്‍ പോസ്റ്റൽ വോട്ടിംഗ് സെന്റര്‍ സജ്ജീകരിക്കും. റിട്ടേണിംഗ് ഓഫീസര്‍ നിശ്ചയിക്കുന്ന മൂന്ന് ദിവസമാണ് പോസ്റ്റല്‍ വോട്ടിങ് സെന്ററില്‍ വോട്ട് ചെയ്യാനുള്ള ക്രമീകരണം ഒരുക്കുക. വോട്ടെടുപ്പ് ദിവസത്തിന് മൂന്ന് ദിവസം മുമ്പ് അവസാനിക്കത്തക്ക രീതിയിലായിരിക്കും ക്രമീകരണം. രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും വോട്ടിങ് സമയം. വോട്ടിങ് സെൻ്റർ ക്രമീകരിച്ചിട്ടുള്ള ദിവസവും സ്ഥലവും സംബന്ധിച്ച അറിയിപ്പ് നോഡല്‍ ഓഫീസര്‍, മാധ്യമങ്ങൾ വഴി ലഭ്യമാക്കും.

തപാല്‍ വോട്ട് നല്‍കിയവരുടെ പേരിന് നേരെ റിട്ടേണിംഗ് ഓഫീസര്‍ മാര്‍ക്ക് ചെയ്യുന്നതിനാല്‍, ഇവര്‍ക്ക് പിന്നീട് പോളിങ് ബൂത്തിൽ എത്തി വോട്ട് ചെയ്യാന്‍ കഴിയുകയില്ല.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപന പ്രകാരം സംസ്ഥാനത്ത് 14 വിഭാഗങ്ങളാണ് ആവശ്യ സർവീസിൽ ഉള്‍പ്പെട്ടിരിക്കുന്നത്.

പോലീസ്, ഫയര്‍ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സ്, ജയില്‍, എക്‌സൈസ് വകുപ്പുകൾ, മില്‍മ, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ആര്‍.ടി.സി, ട്രഷറി വകുപ്പ്, ആരോഗ്യം (ഹെല്‍ത്ത്)ആരോഗ്യം (ഐ.എസ്.എം) ആരോഗ്യം (ഹോമിയോ), വനം വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളായ ഓള്‍ ഇന്‍ഡ്യാ റേഡിയോ, ദൂരദര്‍ശന്‍, ബി.എസ്.എന്‍.എല്‍, റെയില്‍വേ, പോസ്റ്റല്‍ ടെലഗ്രാഫ്, മീഡിയ അക്രിഡേഷനുള്ള മാധ്യമ പ്രവര്‍ത്തകര്‍,

കൊച്ചിന്‍ മെട്രോ എന്നവിടങ്ങളിലെ ആവശ്യ സർവീസുകളിലെ ജീവനക്കാർക്കാണ് പോസ്റ്റൽ ബാലറ്റ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനായി അവശ്യ സര്‍വ്വീസില്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിശ്ചയിച്ചിട്ടുണ്ട്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *