May 17, 2024

മെയ് ദിനത്തിൽ തൊഴിലാളികളെ വിരുന്നൂട്ടി നീലഗിരി കോളേജ്

0
Img 20240502 134833

താളൂർ: മെയ് ദിനത്തിൽ ചുള്ളിയോട് – എരുമാട് മേഖലകളിലെ നൂറോളം ഓട്ടോ ഡ്രൈവർമാരുടെയും മറ്റു തൊഴിലാകളുടെയും സംഗമം ഒരുക്കി നീലഗിരി കോളേജ്. കോളേജ് ക്യാമ്പസ്സിലെ നളന്ദ ഹാളിൽ ചേർന്ന സംഗമത്തിൽ കോളേജ് മാനേജിങ് ഡയറക്‌ടർ ഡോ. റാഷിദ് ഗസ്സാലി മെയ് ദിന സന്ദേശം കൈമാറി. ഡീൻ പ്രൊഫ. ടി. മോഹൻ ബാബു, അൻവർ സാദിഖ്, തൊഴിലാളി പ്രതിനിതികൾ തുടങ്ങിവർ ആശംസകൾ നേർന്നു. തുടർന്ന് കോളേജിന്റെ സ്നേഹ വിരുന്നും മെയ്‌ദിന സമ്മാനവും സ്വീകരിച്ചാണ് അവർ മടങ്ങിയത്. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു ആദരവും അംഗീകാരവും ലഭിക്കുന്നതെന്ന് പങ്കെടുത്തവർ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *