June 11, 2026

ഐഎൻടിയുസി മെയ്ദിന റാലിയും പൊതു സമ്മേളനവും നടത്തി

0
Img 20240503 135729
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മെയ് ഒന്ന് ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ മെയ്‌ദിന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു. റാലിയും പൊതു സമ്മേളനവും ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി.പി ആലി ഉദ്ഘാടനം ചെയ്‌തു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ബി. സുരേഷ് ബാബു അധ്യക്ഷനായിരുന്നു.

ഐഎൻടിയുസി കൽപ്പറ്റ റീജിയണൽ പ്രസിഡൻ്റ് മോഹൻദാസ് കോട്ടകൊല്ലി, ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡണ്ട് സലാം മീനങ്ങാടി, കെ.കെ രാജേന്ദ്രൻ, നജീബ് പിണങ്ങോട്, ആർ. രാമചന്ദ്രൻ, ജ്യോതിഷ് കുമാർ വൈത്തിരി, ജോണി നന്നാട്ട്, കെ.എസ് തങ്കച്ചൻ, ഹർഷൽ കോന്നാടൻ, ശ്രീജിത്ത് കുപ്പാടിത്തറ, പി. വിനോദ് കുമാർ, എസ്. മണി, ആർ. ഉണ്ണികൃഷ്ണൻ, സി.സി തങ്കച്ചൻ, സുന്ദർരാജ് എടപ്പെട്ടി, ബാബു പിണ്ടിപ്പുഴ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *