സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മേയ് 20നു ശേഷം പ്രഖ്യാപിക്കും
ന്യൂഡൽഹി: സി.ബി.എസ്.ഇ 2024ലെ 10, 12 ക്ലാസുകളിലെ ഫലപ്രഖ്യാപനം ഉടൻ. ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച് സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ ഫലം മെയ് 20ന് ശേഷമാണ് പ്രഖ്യാപിക്കുകയെന്നാണ് സൂചന. രണ്ട് ക്ലാസുകളിലെയും ഒരേ ദിവസമാണ് പ്രഖ്യാപിക്കുക.
results.cbse.nic.in, cbse.gov.in എന്ന വെബ്സൈറ്റുകളിൽ വിദ്യാർഥികൾക്ക് അവരുടെ മാർക്ക് ലിസ്റ്റ്’ പരിശോധിക്കാം. ഉമാങ് ആപ്പ്, ഡിജിലോക്കർ ആപ്പ്, പരീക്ഷാ സംഘം പോർട്ടൽ, എസ്.എം.എസ് സൗകര്യം എന്നിവയിലൂടെയും ഫലങ്ങൾ പരിശോധിക്കാൻ സാധിക്കും. കഴിഞ്ഞ വർഷത്തേതിന് സമയമായി ഈ വർഷവും ബോർഡ് ടോപ്പർമാരുടെ പട്ടികയൊന്നും പ്രഖ്യാപിക്കില്ലെന്നാണ് വിചാരിക്കുന്നത്. 10, 12 പരീക്ഷകളിൽ വിജയിക്കാൻ കുറഞ്ഞത് 33 ശതമാനം മാർക്ക് നേടണം.





Leave a Reply