ജില്ലയില്‍ ഒമ്പത് സെന്ററുകള്‍; 2876 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും , നീറ്റ് പരീക്ഷ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ
കല്‍പ്പറ്റ: ഇന്ന് ജില്ലയില്‍ നടക്കുന്ന നീറ്റ് പരീക്ഷക്ക് എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി അഡ്വ. ടി സിദ്ധിഖ് എം എല്‍ എ പറഞ്ഞു. നേരത്തെ ആറ് സെന്ററുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ ഒമ്പതാക്കി ഉയര്‍ത്തിയിട്ടുണ്ട്. 2876 വിദ്യാര്‍ഥികളാണ് ഇത്തവണ ജില്ലയില്‍ മാത്രം നീറ്റ് പരീക്ഷയെഴുതുന്നത്. വയനാട് ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇവിടെ തന്നെ പരീക്ഷയെഴുതാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും എം എല്‍ എ പറഞ്ഞു. പരീക്ഷാ കോര്‍ഡിനേറ്റര്‍ ഡോ. സ്മിത, ജില്ലാകലക്ടര്‍ ഡോ. രേണുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. അത്യുഷ്ണത്തിന്റെ സാഹചര്യത്തില്‍ സെന്ററുകളില്‍ കുടിവെള്ളവും മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഒരുക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് യാതൊരുവിധ ഭയാശങ്കകളും സമ്മര്‍ദ്ദവുമില്ലാതെ പരീക്ഷയെഴുതി മികച്ച വിജയം കൈവരിക്കാന്‍ എല്ലാവിധ ആശംസകളും നേരുന്നതായും എം എല്‍ എ പറഞ്ഞു. അതേസമയം, ജില്ലയില്‍ ഇത് മൂന്നാംതവണയാണ് നീറ്റ് പരീക്ഷ നടക്കുന്നത്. നീറ്റ്, നെറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ ജില്ലയില്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നത് 2021-ലെ അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നേരിട്ട് ഡല്‍ഹിയില്‍ പോയി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുമായും, യു ജി സി ആസ്ഥാനവുമായും നിരന്തരമായി നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തിലായിരുന്നു നീറ്റ്. നെറ്റ് പരീക്ഷാകേന്ദ്രങ്ങള്‍ വയനാടിന് അനുവദിച്ചത്. നേരത്തെ ചുരമിറങ്ങി മറ്റ് ജില്ലകളില്‍ പോയി പരീക്ഷയെഴുതി തിരിച്ചുവരികയെന്നത് വയനാട്ടിലെ വിദ്യാര്‍ഥികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായിരുന്നു. ജില്ലയില്‍ സെന്ററില്ലാത്തതിനാല്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരും, സാധാരണക്കാരായവരുമെല്ലാം പരീക്ഷയെഴുതാതെ മാറിനിന്ന സാഹചര്യവുമുണ്ടായിരുന്നു. നീറ്റ്, നെറ്റ് സെന്റര്‍ അനുവദിച്ചതിലൂടെ ജില്ലയിലെ ഉന്നത, പ്രൊഫഷണല്‍ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റമാണുണ്ടാക്കിയത്.
ഗവ. പോളിടെക്‌നിക് കോളജ് മീനങ്ങാടി, മൗണ്ട് ടാബോര്‍ ഇംഗ്ലീഷ് സ്‌കൂള്‍ മേപ്പാടി, ഡബ്ല്യു എം ഒ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മുട്ടില്‍, ഹില്‍ ബ്ലൂംസ് സ്‌കൂള്‍ മാനന്തവാടി, മെക് ലോര്‍ഡ്‌സ് സ്‌കൂള്‍ പൂമല, സുല്‍ത്താന്‍ബത്തേരി, ഗ്രീന്‍ഹില്‍സ് പബ്ലിക് സ്‌കൂള്‍ മീനങ്ങാടി, സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂള്‍ കല്‍പ്പറ്റ, സാഞ്ചോ പബ്ലിക് സ്‌കൂള്‍ കണിയാരം, മാനന്തവാടി, ഡബ്ല്യു എം ഒ ഇംഗ്ലീഷ് മീഡിയംസ്‌കൂള്‍ സുല്‍ത്താന്‍ബത്തേരി എന്നിവയാണ് ഇത്തവണത്തെ നീറ്റ് പരീക്ഷാകേന്ദ്രങ്ങള്‍.





Leave a Reply