May 4, 2026

ശ്രേയസ് വാർഷിക പൊതുയോഗവും അയൽക്കൂട്ട സംഗമവും നടത്തി

0
Img 20240505 110059
By ന്യൂസ് വയനാട് ബ്യൂറോ

എറാളമൂല: ശ്രേയസ് എറാളമൂല യൂണിറ്റിന്റെ നേതൃത്വത്തിൽ വാർഷിക പൊതുയോഗവും അയൽക്കൂട്ട സംഗമവും നടത്തി. യൂണിറ്റ് ഡയറക്ടർ ഫാ. റോയി വലിയ പറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ് മാനന്തവാടി മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്‌ടർ ഫാ. ഡേവിഡ് ആലിങ്കൽ മുഖ്യ സന്ദേശം നൽകി.

മാനന്തവാടി മേഖല പ്രോഗ്രാം ഓഫീസർ പ്രമീള വിജയൻ, ആനീസ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. യൂണിറ്റ് പ്രസിഡൻ്റ് ആൻ്റോ, യൂണിറ്റ്, സസിഡിഒ ബേബി ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ, സംഘഅംഗങ്ങൾ, എല്ലാ യൂണിറ്റിലെയും സിഡിഒമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *