May 4, 2026

ഊട്ടി പുഷ്പ മേളക്കുള്ള പ്രവേശനഫീസ് മൂന്ന് മടങ്ങാക്കി ഉയർത്തിയതിൽ വ്യാപക പ്രതിഷേധം

0
Img 20240505 162620
By ന്യൂസ് വയനാട് ബ്യൂറോ

ഗൂഡല്ലൂർ: ഊട്ടി പുഷ്പ മേളക്കുള്ള പ്രവേശനഫീസ് മൂന്ന് മടങ്ങാക്കി ഉയർത്തി. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് എഴുപത്തിയഞ്ച് രൂപയുമാണ് ഉയർത്തിയത്. മുതിർന്നവർക്ക് അൻപത് രൂപയും കുട്ടികൾക്ക് മുപ്പത് രൂപയുമായിരുന്നു നിലവിലെ പ്രവേശന ഫീസ് നിരക്ക്. ഊട്ടി റോസ് ഷോയുടെയും, കൂനൂരിലെ പഴമേളയുടെയും നിരക്കുകളും വർധിപ്പിച്ചു. മുതിർന്നവർക്ക് നൂറ് രൂപയും കുട്ടികൾക്ക് അൻപത് രൂപയുമാണ് മേളക്കുള്ള പ്രവേശന ഫീസ് നിരക്ക്.

മുതിർന്നവർക്ക് നൽപ്പത് രൂപയും, കുട്ടികൾക്ക് ഇരുപത് രൂപയുമാണ് നിലവിൽ ഇവിടങ്ങളിലേക്കുള്ള പ്രവേശന ഫീസ് നിരക്ക്. നിരക്ക് കുത്തനെ ഉയർത്തിയതിനാൽ സന്ദർശകരും നാട്ടുകാരുമാകെ നിരാശയിലാണ്. അടിസ്‌ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ മേളകളുടെ പ്രവേശന ഫീസ് നിരക്ക് മാത്രം കുത്തനെ ഉയർത്തുന്നത് ഉദ്യാനങ്ങളുടെ പ്രസക്‌തി നഷ്ടപ്പെടുത്തുമെന്നാണ് ജനങ്ങൾ പറയുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *