ജൽ ജീവൻ മിഷന്റെ ടാപ്പുകളും, മീറ്ററുകളും മോഷണം പോയതായി പരാതി
കേണിച്ചിറ: ജൽ ജീവൻ മിഷൻ പദ്ധതിയിൽ വീടുകളിൽ സ്ഥാപിച്ച ടാപ്പും, മീറ്ററുകളും വ്യാപകമായി മോഷണം പോകുന്ന തായി പരാതി. പൂതാടി പഞ്ചായത്ത് ഏഴ്, എട്ട് വാർഡുകളായ അങ്ങാടിശ്ശേരി തൂത്തിലേരി പ്രദേശത്താണ് ഇരുപതോളം മീറ്ററുകളും ടാപ്പുകളും മോഷണം പോയത്. ജല ജീവൻ മിഷൻ അധികൃതർ കേണിച്ചിറ പോലീസിൽ പരാതി നൽകിയതായി പഞ്ചായത്തംഗം ഒ.കെ ലാലു പറഞ്ഞു. പകലും രാത്രിയും ആളില്ലാത്ത വീടുകൾ നോക്കിയാണ് മീറ്ററുകൾ മോഷണം നടത്തുന്നത്.





Leave a Reply