October 15, 2026

യാത്രയയപ്പ് നൽകി

0
Img 20240507 102531
By ന്യൂസ് വയനാട് ബ്യൂറോ

നീരട്ടാടി: 41 വർഷത്തെ സേവനത്തിനുശേഷം നീരട്ടാടി അംഗണവാടിയിൽ നിന്ന് വിരമിക്കുന്ന പത്മാവതി ടീച്ചർക്ക് നീരട്ടാടി പൗരാവലി യാത്രയയപ്പ് നൽകി. വാർഡ് മെമ്പർ സുനിൽ കുമാർ സ്നേഹോപഹാരം നൽകി ചടങ്ങ് ഉദ്ഘാടനം ചെയ്ത്‌തു. ജോസഫ് മാസ്റ്റർ മുട്ടമന അധ്യക്ഷത വഹിച്ചു. അബ്‌ദുൾ റഹിമാൻ ഒ.പി പൊന്നാടയണിയിച്ച് ആദരിച്ചു, കമ്മറ്റി അംഗങ്ങൾ ചേർന്ന് മൊമന്റോയും നൽകി.

സംഘാട സമിതി കൺവീനർ ടി.അസൈനാർ, സന്തോഷ് മാസ്റ്റർ കോട്ടൂർ, ടി.ഖാലിദ്, കാദർ ഹാജി, ശാന്തരാജു, ജെപിഎച്ച്എൻ ജോസി സിസ്റ്റർ, ആശ വർക്കർ ശൈലജ, ശൈലേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ഗണേശൻ അണിമൂല, മുനീർ ഒ.പി, റിയാസ് എൻ, റുഖിയസലാം (കുടുബശ്രി എക്‌സിക്യൂട്ടീവ്) ലത (ആശ വർക്കർ) തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *