കാരാപ്പുഴയിൽ നിന്നും കാര്യമ്പാടി ബ്രാഞ്ച് കനാലിലൂടെ ജലവിതരണം ഇന്ന്മുതൽ: ജാഗ്രത പാലിക്കണം
മീനങ്ങാടി: കാരാപ്പുഴ വലതുകര കനാലിന്റെ ഭാഗമായ കാര്യമ്പാടി ബ്രാഞ്ച് കനാലിലൂടെ ചൊവ്വാഴ്ചമുതൽ ഘട്ടംഘട്ടമായി പരീക്ഷണാടിസ്ഥാനത്തിൽ ജലവിതരണം തുടങ്ങുമെന്ന് കാരാപ്പുഴ പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
മീനങ്ങാടി പഞ്ചായത്തിലെ ചെണ്ടക്കുനിയിൽ നിന്നു തുടങ്ങി 8.50 കിലോ മീറ്റർ പിന്നിട്ട് കണിയാമ്പറ്റ പഞ്ചായത്തിലെ കരണി ടൗണിനു സമീപം വരെ നീളുന്നതാണ് കാര്യമ്പാടി ബ്രാഞ്ച് കനാൽ. പരിസരവാസികൾ കുട്ടികളും മറ്റും കനാലിലേക്കിറങ്ങാതെയും, മറ്റപകടങ്ങൾ ഉണ്ടാകാതെയും ജാഗ്രത പാലിക്കേണ്ടതാണെന്ന് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.





Leave a Reply