May 16, 2026

ആറാട്ടുപാറയിൽ പുലി വളർത്തുനായയെ പിടികൂടി

0
Img 20240507 172728
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: അമ്പലവയൽ ആറാട്ടുപാറ പി.കെ കേളുവിൻ്റെ വീട്ടിലാണ് പുലി നായയെ ആക്രമിച്ചത്. ഇന്നു പുലർച്ചെ 1 മണിക്കാണ് സംഭവം. അടുക്കള ഭാഗത്ത് നിന്ന് രാവിലെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. പിന്നീട് വീട്ടിൽ സ്ഥാപിച്ച സി സി ടി വി ക്യാമറ പരിശോധിച്ചപ്പോഴാണ് വീടിനു പുറകിൽ ചങ്ങലയിൽ കെട്ടിയ നായയെ പുലി കടിച്ചെടുത്ത് പോകുന്നത് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *