May 19, 2024

ഏച്ചോം തുടിയില്‍ വാര്‍ഷികാഘോഷവും ഗ്രാമോത്സവവും ഒന്‍പത് മുതല്‍ 12 വരെ

0
Img 20240507 172858

കല്‍പ്പറ്റ: ഏച്ചോം തുടിയില്‍ (ട്രൈബല്‍ യൂണിറ്റി ഫോര്‍ ഡവലപ്മന്റ് ഇനിഷ്യേറ്റീവ്) 28-ാം വാര്‍ഷികാഘോഷവും ആദിവാസി ഗ്രാമോത്സവവും ഒന്‍പത് മുതല്‍ 12 വരെ നടത്തും. ഡയറക്ടര്‍ ഫാ.ജേക്കബ് കുമ്മിണിയില്‍, കോ ഓര്‍ഡിനേറ്റര്‍ സോന ജാസ്മിന്‍, പ്രോഗ്രാം കണ്‍വീനര്‍ പ്രീത കെ. വെളിയന്‍, രാജേഷ് അഞ്ചിലന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. ഒന്‍പതിനു വൈകുന്നേരം നാലിന് കോട്ടത്തറ മാനിപ്പൊയില്‍ ഊരില്‍ ആദിവാസി മൂപ്പന്‍മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ഗോത്രപൂജയോടെയാണ് പരിപാടികള്‍ക്ക് തുടക്കം.

സമീപത്തെ നായാടിപ്പൊയില്‍ ഊരിലാണ് കൊടിയേറ്റ്. 10ന് രാവിലെ 10 മുതല്‍ തുടി ആസ്ഥാനത്ത് കുട്ടികള്‍ക്കായി കലാകായിക മത്സരങ്ങള്‍ നടത്തും. ഫുട്‌ബോള്‍ പരിശീലകന്‍ ലൂയിസ് ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ 10ന് ‘വ്യക്തിത്വ ശക്തീകരണം തിരിച്ചറിവിലൂടെ’ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും. ബോധി ഡയറക്ടര്‍ ഡോ.ടോമി ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 11.30ന് വട്ടക്കളി മത്സരം(കയവും കളിയും) തുടങ്ങും. പട്ടികവര്‍ഗത്തിലെ പണിയ വിഭാഗത്തിന്റെ തനത് കലാരൂപമാണ് വട്ടക്കളി.

മത്സരത്തില്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 7,001, 6,001, 5,001 രൂപ സമ്മാനം ലഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ഏച്ചോത്തുനിന്നു തുടി ആസ്ഥാനത്തേക്ക് ഘോഷയാത്ര ഉണ്ടാകും. 4.30ന് സാംസ്‌കാരിക സമ്മേളനം പനമരം പഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ ഉദ്ഘാടനം ചെയ്യും. തുടി മുന്‍ ഡയറക്ടര്‍ ഫാ.ബേബി ചാലില്‍ അധ്യക്ഷത വഹിക്കും. സി.എം. കമല റിപ്പോര്‍ട്ട് അവതരിപ്പിക്കും. മുട്ടില്‍ ഡബ്ല്യുഎംഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് അധ്യാപകന്‍ നാരായണന്‍ എം. ശങ്കരന്‍ ആദിവാസി മൂപ്പന്‍മാരെ ആദരിക്കും. സിവില്‍ പോലീസ് ഓഫീസര്‍ സിജു സി. മീന മുഖ്യപ്രഭാഷണം നടത്തും. സമ്മാനവിതരണം അവര്‍ നിര്‍വഹിക്കും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *