May 18, 2024

പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ

0
Img 20240508 161446

പുൽപ്പള്ളി: പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്‌തീൻ കനകത്ത് വീട്ടിൽ സി.എം മുഹമ്മദ്‌ റാഫി (23) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുൽപള്ളി പോലീസും ചേർന്ന് പിടികൂടിയത്. പുൽപള്ളി സ്റ്റേഷൻ പരിധിയിലെ ഒരു കടയിൽ ചെന്ന് അവിടെ അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും ഷാഡോ പൊലീസാണെന്നും പറഞ്ഞ് കടയുടമയിൽ നിന്നും പണം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ മുൻപ് കാപ്പ കേസിൽ പ്രതിയായിരുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *