June 17, 2026

പാടിച്ചിറ വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

0
Img 20240509 165702
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാടിച്ചിറ വില്ലേജ് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. വരള്‍ച്ച ഗ്രസിച്ച മുള്ളന്‍കൊല്ലി പഞ്ചായത്തിനെ ദുരന്തബാധിതമായി പ്രഖ്യാപിക്കുന്നതില്‍ സര്‍ക്കാരും ജില്ലാ ഭരണകൂടവും ഉദാസീനത കാട്ടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.പി.ഡി. സജി ഉദ്ഘാടനം ചെയ്തു.

വരള്‍ച്ചയില്‍ ഉണങ്ങിനശിച്ച തോട്ടങ്ങളും വറ്റിയ കബനി നദിയും തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് സന്ദര്‍ശിച്ച മന്ത്രിമാര്‍ ഒരു റിപ്പോര്‍ട്ട് പോലും സര്‍ക്കാരിനു നല്‍കാതെ ജനങ്ങളെ കബളിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.യു. ഉലഹന്നാന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് വര്‍ഗീസ് മുരിയന്‍കാവില്‍, ഡിസിസി ജനറല്‍ സെക്രട്ടറി ബീന ജോസ്, പി.കെ. വിജയന്‍, ഗിരിജ കൃഷ്ണന്‍, ജോയി വാഴയില്‍, ശിവരാമന്‍ പാറക്കുഴി, സുനില്‍ പാലമറ്റം, പി.കെ. ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *