April 30, 2026

ആം ആദ്മി പാർട്ടി കൽപ്പറ്റ മണ്ഡലം കൗൺസിൽ മെയ് 12 ന്

0
Img 20240510 170331
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആം ആദ്മി പാർട്ടി കൽപ്പറ്റ നിയോജക മണ്ഡലം കൗൺസിൽ യോഗം മെയ് 12 ഞായർ വൈകിട്ട് നാല് മണിക്ക് കൽപ്പറ്റ എം. ജി. റ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ കള്ള കേസിൽ തുറുങ്കിൽ അടച്ച് പാർട്ടിയെ തകർക്കാൻ ഉള്ള ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന് വരികയാണ്. കൽപ്പറ്റ മണ്ഡലത്തിലും പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ പോകുന്നതിൻ്റെ ഭാഗമായി ചേരുന്ന കൗൺസിൽ യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകും എന്ന് മണ്ഡലം പ്രസിഡൻ്റ് അഗസ്റ്റിൻ റോയ്, സെക്രട്ടറി കൃഷ്ണൻകുട്ടി എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *