April 29, 2026

സിവിൽ സർവ്വീസ് ടാലന്റ് എക്സാം നടത്തി

0
Img 20240511 150307
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ പ്രവർത്തിക്കുന്ന ഹൈദരലി ഷിഹാബ് തങ്ങൾ സിവിൽ സർവ്വീസ് അക്കാഡമി നടത്തിയ ടാലന്റ്റ് എക്‌സാമിന് മികച്ച പ്രതികരണം. എട്ടാം ക്ലാസ് പ്രായം മുതൽ സിവിൽ സർവ്വീസ് താത്പ്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നൽകുകയാണ് അക്കാദമി ലക്ഷ്യം. പനമരം ക്രസന്റ് സ്‌കൂളിൽ നടന്ന ടാലന്റ് പരീക്ഷയിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി, ഡിഗ്രി തലത്തിലുള്ള കുട്ടികൾ അതത് ഗ്രൂപ്പ് പരീക്ഷകൾ എഴുതി.കെ.എ.ടി.എഫ് ജില്ലാ സമിതിയാണ് പരീക്ഷ നടത്തിപ്പ് ചുമതല നിർവ്വഹിച്ചത്. ജലീൽ.എം, സുബൈർ ഗദ്ദാഫി, അബ്‌ദുല്ല പനമരം, അബ്‌ദുസലാം എം.കെ, സാബിത്ത് കാന്തപുരം, നിഷ.ടി.പി, ഷമീന എം.എം എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *