നാലാംമൈലിൽ പ്രവേശിക്കാതെ പനമരത്തെത്താം
മാനന്തവാടി: റോഡുപണി നടക്കുന്ന പായോട്, തോണിച്ചാൽ, ദ്വാരക, നാലാംമൈൽ ഒഴിവാക്കി പനമരത്ത് എത്താമെങ്കിലും പുറത്തുനിന്ന് എത്തുന്ന പലർക്കും ഇതറിയില്ല. കണ്ണൂർ ഭാഗത്ത് നിന്നുവരുന്നവർക്ക് എരുമത്തെരുവ് – ചെറ്റപ്പാലം ബൈപ്പാസ് വഴി കൊയിലേരി റോഡിൽ പ്രവേശിച്ചും മാനന്തവാടിയിൽ നിന്ന് പോകുന്നവർക്ക് വള്ളിയൂർക്കാവ് കൊയിലേരിവഴിയും പനമരം കൈതയ്ക്കലിൽ എളുപ്പമെത്താം. സാമാന്യം നല്ലറോഡായതിനാൽ പലരും ഈവഴി ഉപയോഗിക്കുന്നുണ്ട്. ഈവഴി അറിയാത്തവരാണ് റോഡ് പണിക്കിടയിൽ കുരുങ്ങി പ്രയാസം അനുഭവിക്കുന്നത്. മാനന്തവാടിയിൽ നിന്ന് വള്ളിയൂർക്കാവ് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൽപ്പറ്റ എന്നെഴുതി ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് ദിശാ സൂചകാബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഇത് വള്ളിയൂർക്കാവ് ഭാഗത്തേക്ക് മാറ്റിയാൽ പലരും കൽപ്പറ്റയിലേക്ക് പോകാൻ വള്ളിയൂർക്കാവ് റോഡിനെ ആശ്രയിക്കും.





Leave a Reply