May 16, 2026

ലോക മാതൃദിനം ആചരിച്ചു

0
Img 20240513 091339
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മരക്കടവ് സെന്റ് കാതറിന്‍സ് കോണ്‍വെന്റിലെ വയോജനസദനത്തില്‍ ലോകമാതൃദിനം സമുചിതമായി ആചരിച്ചു. അമ്മമാരോടൊപ്പം നടത്തിയ സ്‌നേഹസംഗമം ഡിസിസി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിനോ കടുപ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റിയംഗം മേഴ്‌സി ബെന്നി മുഖ്യ പ്രഭാഷണം നടത്തി. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജിനി തോമസ്, മനോജ് കടുപ്പില്‍, ഷീജ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *